കൈതോല പായയിൽ പണം കടത്തിയെന്ന ആരോപണത്തിൽ അന്വേഷണ ചുമതല തിരുവനന്തപുരം കന്റോൺമെന്റ് എസിപിക്ക്. ബെന്നി ബെഹനാൻ എംപിയുടെ പരാതിയിലാണു കേസെടുത്ത് അന്വേഷണം നടത്തുന്നത്.ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരനാണ് സാമൂഹിക മാധ്യമം വഴി പരാധിക്കടിസ്ഥാനമായ ആരോപണംഉന്നയിച്ചത്. കൈതോലപ്പായയിൽ പണം കടത്തിയതിനു താൻ സാക്ഷിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ബെന്നി ബെഹനാൻ എംപിയുടെ പരാതി മുൻ ഡിജിപി അനിൽകാന്ത്, എഡിജിപി എം.ആർ.അജിത്കുമാറിനു കൈമാറിയിരുന്നു.
സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫിസിൽ രണ്ടുദിവസം ചെലവിട്ടു സമ്പന്നരിൽനിന്നു പണം കൈപ്പറ്റിയെന്നും അതിൽ രണ്ടുകോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താൻ സാക്ഷിയാണെന്നുമായിരുന്നു ശക്തിധരന്റെ ആരോപണം. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും ഇപ്പോഴത്തെ ഒരു മന്ത്രി ആ കാറിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിർത്തി ഒന്നിനുപിറകെ ഒന്നായി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്.
