ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മലയാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് വിജയികളെ അഭിനന്ദിച്ചത്. ആകെ 54 പേരാണ് കേരളത്തില്‍ നിന്നും ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 37 ആയിരുന്നു. 2005 ല്‍ സിവില്‍ സര്‍വ്വീസ് അക്കാദമി സ്ഥാപിക്കപ്പെട്ട ശേഷം ഏറ്റവുമധികം വിജയികളുണ്ടായ വര്‍ഷമാണിത്. വിജയികളുടെ എണ്ണത്തില്‍ മാത്രമല്ല വര്‍ദ്ധനവുണ്ടായിരിക്കുന്നത്. സിവില്‍ സര്‍വീസ് ഒരു ലക്ഷ്യമായി കാണുന്ന യുവതീ-യുവാക്കളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി. ഇവ രണ്ടും ഏറെ സന്തോഷം നല്കുന്ന കാര്യങ്ങളാണ് എന്ന് മുഖ്യമന്ത്രി മന്ത്രി പറഞ്ഞു. 2005 ല്‍ നാട്ടില്‍ നിന്നുള്ള സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ കേവലം 8 പേര് മാത്രമായിരുന്നു എന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്.എന്നാല്‍, 2010 നു ശേഷം വിജയികള്‍ സ്ഥായിയായി വര്‍ദ്ധിച്ചു, ഇരുപത്തിയഞ്ചിനും അതിനു മുകളിലും ഒക്കെ എത്തി. ഇന്നത് 50 നു മുകളില്‍ എത്തിനില്‍ക്കുന്നു. ഇക്കാര്യത്തില്‍ സിവില്‍ സര്‍വീസ് അക്കാദമി എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഇടപെടലുകള്‍ എടുത്തു പറയേണ്ടതുണ്ട്. മുന്‍കാലത്ത് ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ ചെന്നുതാമസിച്ച് പഠിച്ചാല്‍ മാത്രമേ സിവില്‍ സര്‍വ്വീസ് നേടാനാകൂ എന്ന അവസ്ഥയുണ്ടായിരുന്നു. സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ വരവോടുകൂടി ഈയവസ്ഥയ്ക്കു മാറ്റം വന്നുതുടങ്ങി.തന്റെ ഫേസ്ബുക് പേജിലൂടെ ആണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നിയതും മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതുമായ ഭരണപരമായ നടപടികളുടെ ഭാഗമാകാൻ ഇവർക്ക് സാധിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
