നേമം മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന ബിജെപി നേതാവ് വി.വി രാജേഷിന്റെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി വി.ശിവന്‍ കുട്ടി. താന്‍ വി.വി രാജേഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡില്‍ ചെന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് ഒരു ചായയും കുടിച്ച് മടങ്ങിയെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
പൂജപ്പുരയില്‍ എല്‍ഡിഎഫ് മേഖലാ കമ്മറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള പഠന സഹായ വിതരണത്തിൽ മന്ത്രി പങ്കെടുക്കുകയും ഉദ്ഘാടന പ്രസംഗത്തിന്റെ ഒരു ഭാഗം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ എന്നെ നേമം മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ല എന്നാണ് ബിജെപി നേതാവ് വി വി രാജേഷ് വെല്ലുവിളിച്ചത്.രാജേഷ് തിരുവനന്തപുരം കോർപറേഷനിലേക്ക് മത്സരിച്ചുജയിച്ച പൂജപ്പുര വാർഡ് സ്ഥിതി ചെയ്യുന്നത് നേമം മണ്ഡലത്തിലാണ്. എൽ ഡി എഫ് പൂജപ്പുര മേഖലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ ഉള്ള മൊബൈൽ വിതരണം ചെയ്യുന്ന പരിപാടി പൂജപ്പുരയിൽ ഉദ്ഘാടനം ചെയ്തു.ഒരു ജനപ്രതിനിധിയെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞത് ജനാധിപത്യ വിരുദ്ധമാണ് .വി വി രാജേഷിനോട് എൽ ഡി എഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ല. അതല്ല എൽ ഡി എഫിന്റെ സംസ്കാരം.പരിപാടി കഴിഞ്ഞ് ഒരു ചായയും കുടിച്ചാണ് മടങ്ങിയത്.