കായിക ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരുമയുടെയും സൗഹൃദത്തിന്റെയും കഥയാണ് നമ്മൾ ഒളിമ്പിക് വേദിയിൽ കണ്ടത്.പുരുഷ ഹൈജംപിന്റെ വിജയപീഠത്തിൽ ഖത്തറിന്റെ മുതാസ് ഇസ ബർഷിമും ഇറ്റലിയുടെ ജിയാൻമാർക്കോ ടാംബേരിയും ഒരുമിച്ച് സ്വർണമെഡൽ അണിഞ്ഞപ്പോൾ അത് ഒരു പതിറ്റാണ്ടു പിന്നിട്ട ഇഴയടുപ്പമുള്ള സൗഹൃദത്തിന്റെ ആഘോഷം കൂടിയായി.കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ 2.37 മീറ്റർ എന്ന ഒരേ ഉയരം പിന്നിട്ടാണ് ഇരുവരും സംയുക്ത ജേതാക്കളായത്.ഇരുവര്‍ക്കും മൂന്ന് വീതം അവസരങ്ങള്‍ ഒളിമ്പിക്സ് ഒഫിഷ്യല്‍ നല്‍കുന്നു. പക്ഷേ ആര്‍ക്കും തന്നെ തങ്ങള്‍ നേരത്തെ കുറിച്ച 2.37 മീറ്ററിന് മുകളിലേക്ക് ചാടിപറക്കാന്‍ സാധിക്കുന്നില്ല.
അതിനിടെ അവസാന അവസരത്തിനായി ഇരുവരും ഒരുങ്ങുന്നതിനിടെ ഖത്തറിന്‍റെ മുതാസ് ഈസാ ഒളിമ്പിക് ഒഫിഷ്യലിനോട് ആ മിന്നും ചോദ്യം ചോദിച്ചു. ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്വര്‍ണമെഡല്‍ നല്‍കാമോ? ഈസായുടെ ചോദ്യത്തിന് സന്തോഷത്തോടെ സമ്മതമാണെന്ന് ഒളിമ്പിക് ഒഫിഷ്യല്‍ അറിയിച്ചു.
ഖത്തറിന്റെ മുതാസ് ഇസ ബർഷിമിന്റെ ഈ പ്രവർത്തിയിൽ ഏറെ അഭിമാനം കൊള്ളുന്ന ഒരു പ്രവാസി മലയാളിയെ നമുക്ക് പരിചയപ്പെടാം.കായംകുളം സ്വദേശിയായ മുഹമ്മദ് സത്താറിന് അദ്ദേഹവുമായുള്ള സൗഹൃദത്തെ കുറിച്ച് വർണിക്കുമ്പോൾ ആയിരം നാവിലും തീരുന്നില്ല. ടവർ 13 എന്ന അപ്പാർട്മെന്റിന്റെ ഒന്നാം നിലയിൽ 106ൽ ആയിരുന്നു മുതാസ് ഇസ ബർഷിം താമസിച്ചിരുന്നത്.ആ ബില്ഡിങ്ങിന്റെ സുരക്ഷാചുമതലയായിരുന്നു(സെക്യൂരിറ്റി ) കാളീക്കൽ പാടിറ്റതിൽ മുഹമ്മദ് സത്താറിന്. ഖത്തറിലെ ലഖ്‌വിയ ഫുട്ബോൾ കളിക്കാരനായ ഖാലിദ് മുഫ്താൻ എന്ന അടുത്ത ബർഷിമിന്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴിയാണ് സത്താറിന് ബർഷിമിനെ കൂടുതൽ പരിചയം.
രണ്ടര വർഷത്തോളം സത്താർ ഈ ബില്ഡിങ്ങിന്റെ സുരക്ഷാചുമതല വഹിച്ചിരുന്നു. ഏകദേശം 2015 കാലഘട്ടം മുതൽ 2017 വരെ ഇവരായി നല്ല ബന്ധം സൂക്ഷിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. ആ ബില്ഡിങ്ങിന്റെ സുരക്ഷാചുമതല വഹിക്കുന്ന വ്യക്തി എന്നതിനപ്പുറത്തേക്ക് വലിയൊരു ബന്ധവും സ്നേഹവും ഇവർ തമ്മിൽ കാത്തു സൂക്ഷിക്കുന്നു എന്ന നല്ല ഓർമ്മകൾ ജനശബ്‌ദത്തോട് പങ്കുവെക്കുകയാണ് മുഹമ്മദ് സത്താർ.ഒളിമ്പിക് വേദിയിലെ ഈ വാർത്തകൾ എല്ലാം ലോകം കേട്ടപ്പോൾ സത്താറിന് വലിയ അദ്ത്ഭുതം തോന്നിയില്ല കാരണം ബർഷിംആയുള്ള എന്ന വ്യക്തിബന്ധം ആണ്.
അത്രമേൽ സത്താറിന് പരിചയവും സ്നേഹവും ഉണ്ട് അദ്ദേഹത്തോട് .ഇപ്പോൾ നാട്ടിൽ ഉള്ള സത്താർ ഖത്തറിൽ എത്തിയാൽ ആദ്യം ഖാലിദിനെയും അദ്ദേഹം വഴി ബർഷിംനെയും കണ്ട് ഈ സന്തോഷം പങ്കുവെക്കണമെന്ന് പറയുന്നു.
ഹൈജമ്പ് താരങ്ങളായ ഖത്തറിന്റെ മുതാസ് എസ്സ ബര്‍ഷിമും ഇറ്റലിയുടെ ജിയാന്‍ മാര്‍ക്കോ ടംബേരിയും കണ്ടുമുട്ടിയത് 11 വർഷം മുൻപാണ്. 2010ൽ കാനഡയിലെ ന്യൂബ്രൻസ്‌വിക്കിൽ നടന്ന ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ. അന്നു ബർഷിം സ്വർണമണിഞ്ഞു. ടാംബേരി ഫൈനലിനു യോഗ്യത നേടിയിരുന്നില്ലെങ്കിലും ഇരുവരും പെട്ടെന്നു സുഹൃത്തുക്കളായി. കണങ്കാലിനേറ്റ പരുക്കുമൂലം 2016 റിയോ ഒളിംപിക്സിൽ ടാംബേരിക്കു പങ്കെടുക്കാനായില്ല. 2 വർഷം കഴിഞ്ഞ് ബർഷിം കണങ്കാലിനു പരുക്കേറ്റു ചികിത്സയിലായപ്പോൾ മാനസിക പിന്തുണയുമായി ടാംബേരി ഒപ്പം നിന്നു.
ഹൈജംപ് പോലെയുള്ള ഇനങ്ങളിൽ പരിശീലിക്കുന്ന രാജ്യാന്തര താരങ്ങളിൽ സൗഹൃദം ഉടലെടുക്കുന്നതു പതിവാണെങ്കിലും ഇവർ തമ്മിലുള്ള ബന്ധം അതിലുമേറെ ആഴത്തിലുള്ളതാണ്. കഴിഞ്ഞ ജൂണിൽ ഇറ്റലിയിൽ നടന്ന ഡയമണ്ട് ലീഗിൽ മത്സരിച്ചതിനു പിന്നാലെ ടാംബേരിക്കും കുടുംബത്തിനുമൊപ്പമാണ് ബർഷിം അത്താഴവിരുന്നിനു പോയത്. ബർഷിമിന്റെ വിവാഹവേദിയിലെത്തിയ പ്രമുഖ അതിഥികളിലാരാൾ ടാംബേരിയായിരുന്നു. തന്റെ വിവാഹത്തിന് ബർഷിം എത്തുമെന്നും ടാംബേരി പറയുന്നു.