കൊച്ചി മെട്രോയിൽ സംഘം ചേർന്ന് അതിക്രമിച്ച് കയറി യാത്ര നടത്തിയ കേസിൽ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ജനപ്രതിനിധികൾക്കും യു.ഡി.എഫ്. നേതാക്കൾക്കുമെതിരായ കേസ് കോടതി റദ്ദാക്കി.നിയമവിരുദ്ധമായി കൂട്ടംചേര്‍ന്നെന്നും മെട്രോയ്ക്ക് നാശനഷ്ടം വരുത്തി എന്നുമായിരുന്നു കേസ്. കേസില്‍ മുപ്പതു പ്രതികളായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.മെട്രോ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ലന്നും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടന്നുമുള്ള നിലപാടാണ് യുഡിഎഫ് നേതാക്കൾ സ്വീകരിച്ചത്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ എന്നിവരെ കൂടാതെ എം.എം. ഹസ്സന്‍, ആര്യാടന്‍ മുഹമ്മദ്, അന്‍വര്‍ സാദത്ത്, കെ. ബാബു, ഹൈബി ഈഡന്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, പി.ടി. തോമസ്, ബെന്നി ബെഹനാന്‍, കെ.പി. ധനപാലന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്,അനൂപ് ജേക്കബ് തുടങ്ങിയവരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *