കാസര്‍കോട് ബദിയടുക്കയില്‍ എക്‌സൈസ് കസ്റ്റഡിലെടുത്ത റിമാന്‍ഡ് പ്രതി മരിച്ചനിലയില്‍. ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരനാണ് മരിച്ചത്. 40 വയസായിരുന്നു.കാഞ്ഞങ്ങാട് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ​യാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. . പ​ത്ത് ദി​വ​സം ബോ​ധ​മി​ല്ലാ​തെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കി​ട​ന്ന ശേ​ഷ​മാ​ണ് മ​ര​ണം. പേ​ശി​ക​ൾ​ക്കും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കും ക്ഷ​തം ഏ​റ്റി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അതേസമയം, മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.അതേസമയം, ജയിലില്‍ വച്ച് അപസ്മാരം ആയതിനാലാണ് ആശുപത്രിയിലാക്കിയത്. മദ്യം ലഭിക്കാതെ വന്നപ്പോള്‍ പ്രതി വിഭ്രാന്തി കാട്ടിയതായും ജയിലധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *