മൂവാറ്റുപുഴയിൽ എംസി റോഡില്‍ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ഗര്‍ത്തം രൂപപ്പെട്ടു.ചൊവ്വാഴ്ച രാത്രി 8:30ഓടേയാണ് സംഭവം. കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ പാലത്തിൽ നിന്നും മാറിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.ഇവിടെ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട് . പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. അപകടമുണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങൾ നാട്ടുകാരും പോലീസും ചേർന്ന് ഒരുക്കിയിട്ടുണ്ട്.അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന സംശയമുള്ളതിനാല്‍ വിശദമായ പരിശോധന ഇന്ന് ഉണ്ടാകും.പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് പുറമേ ബിഎസ്എന്‍എല്‍, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *