കോഴിക്കോട്: ഐടിഐ കളിൽ കോഴ്സുകൾക്ക് അപേക്ഷിച്ച സമയം പുതുക്കിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ സംവരണാനുകൂല്യത്തിന് അപേക്ഷിക്കാൻ സാധിക്കാതിരുന്ന യദുകൃഷ്ണ എന്ന ഭിന്നശേഷി വിദ്യാർഥിക്ക് ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഇടപെടലിലൂടെ ഭിന്നശേഷി സംവരണത്തിന് അവസരം ലഭിച്ചു.

കരുവശ്ശേരിയിലെ യദുകൃഷ്ണ കോഴിക്കോട് മാളിക്കടവിലെ ഐടിഐയിൽ രണ്ടു വർഷത്തെ മോട്ടോർ വെഹിക്കിൾ മെക്കാനിക് ഐടിഐ കോഴ്സിനാണ് അപേക്ഷ നൽകിയിരുന്നത്. നിലവിലുള്ള ഭിന്നശേഷി സർട്ടിഫിക്കറ്റിന് കാലാവധി കഴിഞ്ഞതിൽ പുതുക്കിയ ഭിന്നശേഷി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ പരിഗണനയിൽ ആയതിനാലും കോഴ്സിന് അപേക്ഷിച്ച സമയം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിച്ചിരുന്നില്ല.

തനിക്ക് ലഭിച്ച ഭിന്നശേഷി സർട്ടിഫിക്കറ്റ് സ്വീകരിച്ച് തനിക്ക് ഭിന്നശേഷി സംവരണം ലഭ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കോഴിക്കോട് ജില്ലാ നിയമസേവനയിൽ യദുകൃഷ്ണ പരാതി ബോധിപ്പിച്ചത്. ജില്ലാ നിയമസേവന അതോറിറ്റി നടത്തിയ അദാലത്തിലാണ് യദുകൃഷ്ണയിൽ നിന്ന് ഭിന്നശേഷി സർട്ടിഫിക്കറ്റ് സ്വീകരിച്ച് ഭിന്നശേഷി സംവരണാനുകൂല്യം അനുവദിക്കാൻ സമ്മതിച്ചുകൊണ്ട് തീരുമാനമായത്.

അദാലത്തിൽ തിരുവനന്തപുരത്തെ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെൻറ് ഡയറക്ടറെ പ്രതിനിധീകരിച്ച് അഡീഷണൽ ഡയറക്ടർ ശിവശങ്കരൻ കെ പി മാളിക്കടവ് ഗവൺമെൻറ് ഐടിഐ പ്രിൻസിപ്പലിനെ പ്രതിനിധീകരിച്ച് വൈസ് പ്രിൻസിപ്പൽ സുധീർ ജി ഹർജിക്കാരൻ എന്നിവർ പങ്കെടുത്തു. അദാലത്തിന് കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ഷൈജൽ എം.പി നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *