ഡിസിസി അധ്യക്ഷ പട്ടികയില്‍ വിമർശനം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് സിപിഐഎമ്മില്‍ ചേർന്നു. സിപിഐഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനാണ് പാർട്ടി പ്രവേശം പ്രഖ്യാപിച്ചത്. വാർത്താസമ്മേളത്തിനിടെയായിരുന്നു പ്രഖ്യാപനം.

പി എസ് പ്രശാന്ത് ഇടതുപക്ഷത്തേക്ക് എത്തുന്നതോടെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കൂടുതൽ കോൺഗ്രസ് പ്രവർത്തകർ ഇടതുപക്ഷത്തേക്ക് എത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും നിയുക്ത ഡിസിസി അധ്യക്ഷന്‍ പാലോട് രവിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനാണ് അച്ചടക്ക നടപടിയായി പി എസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *