കോഴിക്കോട്: ടൗണില്‍ നിന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ജനനേന്ദ്രിയം കാണിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്ത യുവാവിനെ യുവതി വടി കൊണ്ട് അടിച്ചു. നിരവധി ആളുകള്‍ നില്‍ക്കുമ്പോഴാണ് സ്ത്രീകള്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. എന്നാല്‍ ഒരു യുവതി മാത്രമാണ് യുവാവിനെ ആക്രമിച്ചത്. ഫോക്കസ് മാളിന്റെ മുമ്പിലെ ബസ് സ്റ്റാന്‍ഡിന്റെ ഒരു ഭാഗത്താണ് സംഭവം നടന്നത്. മണിക്കൂറുകളോളം യുവാവ് ടൗണില്‍ നിന്ന സ്തീകളോട് മോശമായി സംസാരിക്കുകയും പാന്റ് കഴിച്ച് കാണിക്കുകയും ചെയ്തു. കോഴിക്കോട് കസബ പോലീസ് സംഭവ സ്ഥാലത്ത് എത്തി . യുവാവ് മദ്യലഹരിയിലാണെന്ന് പറഞ്ഞ് പോലീസ് തിരിച്ച് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *