കുന്ദമംഗലം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പയിന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി അധ്യക്ഷത വഹിച്ചു.ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍,സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ,പോലീസ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബി സി ഒ സുധീര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *