രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 22,842 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 244 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,48,817 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 25,930 പേർ രോഗമുക്തി നേടിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയർന്നു. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ 2,70,557 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. 199 ദിവസത്തിനിടയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
