ഇന്ധന വിലയിൽ വീണ്ടും ഇരുട്ടടി. ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത്
തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 44 പൈസയായി വര്‍ധിച്ചു. ഡീസലിന് 97 രൂപ 48 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് ഡീസൽ വില ലിറ്ററിന് 96 രൂപ 20 പൈസയായി. പെട്രോളിന് 102 രൂപ 89 പൈസയാണ് പുതിയ നിരക്ക്.
കഴിഞ്ഞ ദിവസവും ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്.