കുന്ദമംഗലം: മുക്കം റോഡിലെ മലബാർ സ്റ്റേഷനറിക്ക് മുൻപിലായി രാവിലെ പത്തു മാണിയോട് കൂടെ നിലത്തു വന്നു കിടക്കുന്ന നായ ജനങ്ങളെ ഭീതിയിലാഴ്ത്തി. വായിൽ നിന്ന് രക്തവും നുരയും വരുന്ന അവസ്ഥയിലാണ് നാട്ടുകാർ നായയെ കണ്ടെത്തിയത്. സമീപത്തായി ഇരുപതിലധികം നായകൾ വന്നു നിൽക്കുന്നത് പ്രദേശവാസികളിൽ കൂടുതൽ ഭീതി പരത്തി.

അതേസമയം, പേയുള്ള നായയാണോ എന്നത് സംശയകരമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സമീപ പ്രദേശത്തെ കച്ചവടക്കാർ പഞ്ചായത്തിന് പരാതി നൽകി. തുടർന്ന് കുന്ദമംഗലം വെറ്റിനറി ഡോക്ടർ സലാം സ്ഥലം സന്ദർശിക്കുമെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവല്ലത്ത് ചന്ദ്രൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *