ലോകത്തെ മികച്ച ആപ്പിളുകളിൽ ഒന്നായ കശ്മീരി ആപ്പിൾ യുഎഇയുടെ വിപണിയിലേക്ക് എത്തുന്നു. യുഎഇ ആസ്ഥാനമായുള്ള അൽ മായ ഗ്രൂപ്പ് ബിസിനസ്സ് കമ്പനിയാണ് ഗുണനിലവാരമുള്ള ആപ്പിളിനെ യുഎഇയുടെ വിപണികളിലേക്ക് എത്തിക്കുന്നത്.യുഎഇ ആസ്ഥാനമായുള്ള ബിസിനസ് കൂട്ടായ്മയായ അൽ മായ ഗ്രൂപ്പിന് ജിസിസി രാജ്യങ്ങളിൽ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ 50-ലധികം സൂപ്പർമാർക്കറ്റുകളുണ്ട്. ആപ്പിൾ ഉൽപ്പാദനത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ഉത്പാദനത്തിൽ മൂന്ന് ശതമാനത്തോളം വിഹിതമാണ് കശ്മീരി ആപ്പിളിനുള്ളത് എന്ന് കശ്മീരിലെ ഫെഡറേഷൻ ചേംബേഴ്സ് ഓഫ് ഇൻഡസ്ട്രീസ് പ്രസിഡന്റ് മിർ സയ്യിദ് ഷാഹിദ് അഹമ്മദ് കാമിലി പറഞ്ഞു.ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ആപ്പിളിന്റെ 80 ശതമാനവും കാശ്മീരിൽ നിന്നുള്ളതാണ്
Home National