മാഫിയാ സംരക്ഷകനും ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കുക, തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 8ന് വൈകിട്ട് 5ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും മറ്റുജില്ലകളില്‍ ജില്ലാ ആസ്ഥാനങ്ങളിലും സായാഹ്ന പ്രതിഷേധ സംഗമം നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്യും. പികെ കുഞ്ഞാലികുട്ടി,പിജെ ജോസഫ് എന്നിവര്‍ മുഖ്യപ്രഭാക്ഷണം നടത്തും. കൊല്ലത്ത് മോന്‍സ് ജോസഫ്, പത്തനംതിട്ട ആനുപ് ജേക്കബ്, കോട്ടയത്ത് ഷിബു ബേബി ജോണ്‍,ആലപ്പുഴ ജി.ദേവരാജന്‍,ഇടുക്കി തൊടുപുഴയില്‍ കെ.സി.ജോസഫ്,എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്, തൃശൂര്‍ വി.കെ.ശ്രീകണ്ഠന്,പാലക്കാട് ഷാഫിപറമ്പില്‍,കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രന്,മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീര്‍,വയനാട് പി.എം.എ സലാം,കണ്ണൂര്‍ കെ.മുരളീധരന്,കാസര്‍ഗോഡ് രാജ് മോഹന്‍ഉണ്ണിത്താന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും. ഈ സര്‍ക്കാരിനെതിരായ അന്തിമപോരാട്ടത്തിന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി തെരുവിലേക്ക് ഇറങ്ങുകയാണെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
