വ്യത്യസ്ത മതങ്ങളിൽ നിന്നും വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ക്രൂര മർദ്ദനം.തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. മിഥുനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഒക്ടോബര്‍ 31-നാണ് കൊലപാതക ശ്രമം നടന്നത്. മര്‍ദ്ദനത്തില്‍ മിഥുനിന്റെ കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മിഥുന്‍.

പെൺകുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മർദിച്ചത്. മിഥുനും ദീപ്തിയും ചെറിയൻകീഴ് സ്വദേശികളാണ്.29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ദീപ്തിയുടെ വീട്ടിൽ വിവാഹത്തോട് എതിർപ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്‌നങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരൻ വിളിച്ചുകൊണ്ട് പോകുന്നത്. തുടർന്ന് മിഥുനെ ക്രൂരമായി മർദിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരനൊപ്പം മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *