മലപ്പുറം കോട്ടക്കലിൽ അമ്മയേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി.ചെട്ടിയാൻ കിണർ റഷീദ് അലിയുടെ ഭാര്യ സഫ്‍വ (26), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (1) എന്നിവരാണ് മരിച്ചത്. രാവിലെ 5.30 ഓടെയാണ് സംഭവം. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തും കണ്ടെത്തി.വീട്ടിൽ തന്നെയുണ്ടായിരുന്ന സബയുടെ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *