ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുളള സമയം വിസിമാർക്ക് നീട്ടി നൽകി ഹൈക്കോടതി.കാരണം കാണിക്കല്‍ നോട്ടീസില്‍ തിങ്കളാഴ്ച അഞ്ചുമണിക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഇന്ന് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്ന ഗവര്‍ണറുടെ നോട്ടീസിന് എതിരെ സര്‍വകലാശാല വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോടതി സമയം അനുവദിച്ചു. രണ്ട് വിസിമാര്‍ വിശദീകരണം നല്‍കിയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയെ അറിയിച്ചു.നിയമനത്തിൽ ക്രമകേട് ഉണ്ടെങ്കിൽ വിസി മാരുടെ നിയമനം നിലനിൽക്കില്ലെന്ന് കോടതി ഓർമിപ്പിച്ചു സുപ്രീകോടതി വിധി പ്രാവർത്തികം ആക്കുക മാത്രമല്ലേ ചാൻസലർ ചെയ്തുള്ളൂ എന്ന് കോടതി ചോദിച്ചു.ചാൻസിലർക്ക് സുപ്രീം കോടതിയോട് മറുപടി പറയാൻ ബാധ്യസ്ഥത ഉണ്ട്. കോടതി വിധി പ്രകാരം ചാൻസിലർക്കു ഇടപെടാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.യു.ജി.സി. ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വി.സിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ 11 വി.സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍, സര്‍വകലാശാലാ ചട്ടപ്രകാരം ചാന്‍സലര്‍ക്ക് ഇക്കാരണത്താല്‍ വി.സിമാരെ പുറത്താക്കാനാകില്ലെന്ന് കാണിച്ചാണ് ഏഴു പേര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *