ന്യൂഡല്‍ഹി: രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശം, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ലീഡ് നില മാറി മറിഞ്ഞു. മധ്യപ്രദേശില്‍ ലീഡ് ഉയര്‍ത്തി ബിജെപി. ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് മുന്നില്‍ തന്നെയാണ്. രാജസ്ഥാനില്‍ ലീഡ് നില മാറിമറിയുകയാണ.്
മധ്യപ്രദേശില്‍ ബിജെപി 77, കോണ്‍ഗ്രസ് 68 , തെലങ്കാനയില്‍ കോണ്‍ഗ്രസ് 113 ബിആര്‍എസ് 33, രാജസ്ഥാനില്‍ കോണ്‍ഗ്രസ് 90, ബിജെപി 82, ഛത്തീസ്ഗഡ് കോണ്‍ഗ്രസ് 45, ബിജെപി 32 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയില്‍ ബിആര്‍എസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.
