വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ലീഡ് നില മാറി മറിഞ്ഞു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അശോക് ഗെലോട്ട് പറയുമ്പോള്‍ 100 കടന്നിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് 93 ഇടത്തും സിപിഐഎം രണ്ടിടത്തും മറ്റുള്ളവര്‍ 12 ഇടത്തും മുന്നേറുന്നു. ബിജെപി ലീഡുയര്‍ത്തിയതോടെ ബിജെപി ഓഫീസില്‍ ഉത്സവാന്തരീക്ഷമാണ്. ആഘോഷങ്ങള്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞു.

2018 മുതല്‍ അശോക് ഗെലോട്ട് സര്‍ക്കാരാണ് ഭരിക്കുന്നത്. ഗെലോട്ടിന് പുറമെ വസുന്ധര രാജെസിന്ധ്യെ, സച്ചിന്‍ പൈലറ്റ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബ ബാലക്‌നാഥ് യോഗി, വിശ്വേന്ദ്ര സിങ്, സിപി ജോഷി, രാജേന്ദ്ര റാത്തോഡ്, തുടങ്ങിയവരാണ് രാജസ്ഥാനില്‍ ജനവിധി കാത്തിരിക്കുന്നവരില്‍ പ്രമുഖര്‍.

Leave a Reply

Your email address will not be published. Required fields are marked *