കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികകളുടെ അഭ്യര്‍ത്ഥന ഇങ്ങനെ. തങ്ങളുടെ പ്രിയപ്പെട്ട നായകളെ പരിപാലിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തണം. ഉപേക്ഷിക്കപ്പെട്ടതുള്‍പ്പെടെയുള്ള നായകളെ വളര്‍ത്തുന്നത് പ്രതികളുടെ വിനോദമായിരുന്നു. നായകള്‍ക്ക് ബുദ്ധിമുട്ടുന്നത് ഇവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

റിമാന്റിലായ പ്രതി പത്മകുമാറിനെ പൂജപ്പുര ജയിലിലും അനിത കുമാരിയും മകള്‍ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *