കുന്ദമംഗലം പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്ഥാനാർത്ഥികളെ ഹാരാർപണം ചെയ്തു. ബിജെപി കുന്നമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്നമംഗലം അധ്യക്ഷതവഹിച്ചു.
ബി.ജെ.പി. മുതിർന്ന നേതാവ് പള്ളിക്കൽ കൃഷ്‌ണൻ മസ്റ്റർ, ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ് സംസ്ഥാന സമിതി അംഗം ടി പി സുരേഷ്, ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് avd.കെ വി സുധീർ, കെ ടി വിബിൻ, ടി ചക്രായുധൻ, പി സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.
