തിരുവനന്തപുരത്ത് വയോധികയ്ക്ക് നേരെ ക്രൂരത. ആറ്റിങ്ങൽ – വെഞ്ഞാറമ്മൂട് റോഡിൽ വലിയ കട്ടയ്ക്കാലിൽ വയോധികയെ ക്രൂരമായി ആക്രമിച്ച ശേഷം പെരുവഴിയിൽ ഉപേക്ഷിച്ചു. പത്തേക്കർ സ്വദേശിനിക്കാണ് ആക്രമണമേറ്റത്. പരുക്കേറ്റ വയോധികയെ വലിയ കുന്നുമ്മൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയരികിൽ കിടക്കുന്നത് നാട്ടുകാർ കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്.

വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. അബോധാവസ്ഥയിലായ വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ സി സി ടി വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *