സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.രാജ്ഭവനിൽ വൈകിട്ട് നാലു മാണിക്കാണ് ചടങ്ങ്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഗവർണർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. മന്ത്രിസഭയിൽ തിരിച്ചെത്തുമ്പോൾ സജി ചെറിയാന് നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സംസ്‌കാരികം, യുവജനക്ഷേമ വകുപ്പുകൾ തന്നെ ലഭിച്ചേയ്ക്കും.ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും.ഭരണഘടനയെ അവഹേളിച്ച പ്രസംഗം അതുപോലെ നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം അറിയിക്കും. രാവിലെ ഡിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് സംഘടിപ്പിക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ജില്ലകളിൽ സത്യപ്രതിജ്ഞ നടക്കുന്ന ഇന്ന് കരിദിനമായി ആചരിക്കാനുമാണ് പാർട്ടി തീരുമാനം. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ ഉപദേശം തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *