സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം വേദിയിലെ ആദ്യ മത്സരത്തിന്റെ ഫലം വരുമ്പോള്‍ ആദിതേയരായ കോഴിക്കോട് ജില്ലയില്‍ നിന്നും അപ്പീലുമായി വന്ന വിദ്യാര്‍ത്ഥിക്ക് എ ഗ്രേഡ്. നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അനൈനയാണ് ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ അപ്പീലായി വന്ന് എ ഗ്രേഡ് കരസ്ഥമാക്കിയത്. കോഴിക്കോട് ജില്ലാ കലോത്സവത്തിലെ അപ്പീലുകളുടെ എണ്ണം സംസ്ഥാന തലത്തില്‍ തന്നെ വിവാദ ചര്‍ച്ചാവിഷയമായിരുന്നു.

ഒന്നാം ക്ലാസ്സ് മുതല്‍ തന്നെ നൃത്തം പഠിക്കുന്ന അനൈനയുടെ ആദ്യ സംസ്ഥാന സ്‌കൂള്‍ കലോത്സവമാണിത്. 2019-ല്‍ യു പി വിഭാഗം ഭരതനാട്യത്തില്‍ മത്സരിച്ച അനൈനയ്ക്ക് ജില്ലയില്‍ എ ഗ്രേഡ് ഉണ്ടായിരുന്നു. ഈ വര്‍ഷമാണ് അനൈന ആദ്യമായി മോഹിനിയാട്ടം മത്സരത്തില്‍ പങ്കെടുക്കുന്നത്. പ്രമോദ് ദാസാണ് അനൈനയുടെ നൃത്താധ്യാപകന്‍ അദേഹം തന്നെയാണ് മത്സരിച്ചു വിജയിച്ച നൃത്തം അനൈനയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *