കോഴിക്കോട്: കേരള സ്കൂൾ കലോത്സവത്തിന്റെ നിലവിലെ സ്കോർ നില പരിശോധിക്കുമ്പോൾ കോഴിക്കോടും കണ്ണൂരും 286 പോയിൻ്റുമായി ഒന്നാസ്ഥാനത്താണ്. രണ്ട് ജില്ലകളും വാശിയേറിയ മത്സരമാണ് കാഴ്ചവെക്കുന്നത്. ഇതുവരെ കണ്ണൂർ ആയിരുന്നു മുന്നിട്ട് നിന്നത്. തൊട്ടു പിറകിലുണ്ടായിരുന്ന കോഴിക്കോട് ജില്ല ഇപ്പോൾ സമ പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ്. ഇനിയും പല ഇനങ്ങളുടെയും ഫലം വരാനുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനങ്ങൾ മാറാൻ സാധ്യത കൂടുതലാണ്. തൊട്ടു പിന്നിലായി തൃശ്ശൂരും പാലക്കാടും ആദ്യ സ്ഥാനത്തേക്കുള്ള കനത്ത പോരാട്ടത്തിലാണ്.

അതേസമയം ഇന്നത്തെ പരിപാടികൾ അതിവിപുലമായി തന്നെ ഓരോ വേദിയിലും നടന്നു കൊണ്ടിരിക്കുകയാണ്. വലിയ ജനാവലി തന്നെയാണ് കുട്ടികളുടെ കലകൾ ആസ്വദിക്കുന്നതിനായി കോഴിക്കോട് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *