കൊച്ചി: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.

2003-ൽ മോഹൻലാൽ നായകനായ കിളിച്ചുണ്ടൻ മാമ്പഴമെന്ന ചിത്രത്തിൻറെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാൺകിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി…’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങൾ ബിയാർ പ്രസാദ് രചിച്ചിട്ടുണ്ട്. ഏറെക്കാലം ഏഷ്യാനെറ്റിലെ പ്രഭാത പരിപാടിയായ സുപ്രഭാതത്തിൻറെ അവതാരകനായി മിനിസ്ക്രീനിലും അദ്ദേഹം തിളങ്ങിയിരുന്നു.

നാടകൃത്ത്, പ്രസംഗകൻ, ടിവി അവതാരകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.സനിതയാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *