ശബരിമല മകരവിളക്കിനെത്തുന്ന തീർത്ഥാടകർക്ക് ഇത്തവണ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ശബരിമല തീർത്ഥാടനത്തിനായി വിട്ടു നൽകും. തീർത്ഥാടകരുമായി പോകുന്ന ബസുകൾ വഴിയിൽ തടഞ്ഞിടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. ഓരോ പൊലീസുകാരും തോന്നും പോലെ ബസ് വഴിയിൽ തടഞ്ഞു ഇടുന്ന സ്ഥിതിയുണ്ടെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ആളില്ലാത്ത സ്ഥലത്ത് ബസ് പിടിച്ചു ഇട്ടാൽ തീർത്ഥാടകർ ബുദ്ധിമുട്ടു. പൊലീസുകാർ ഇക്കാര്യം പരിഗണിക്കണമെന്നും ഗതാഗത മന്ത്രി നിർദ്ദേശിച്ചു. ബസിനു മുന്നിലിരുന്നുളള ശരണം വിളി സമരവും ശരിയല്ല. സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്. നിലയ്ക്കലിൽ ബസിൽ കയറാനുള്ള തിരക്ക് കുറയ്ക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്യണം. അപ്പോൾ സന്നിധാനത്തു തിരക്ക് കുറയുമെന്നും ഗതാഗത മന്ത്രി നിർദ്ദേശിച്ചു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
