അന്തരിച്ച തമിഴ് താരം വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയ നടന് വിജയ്ക്കെതിരെ ചെരുപ്പേറ് ഉണ്ടായത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വിജയകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുടെ ചെന്നൈയിലെ ആസ്ഥാനത്ത് എത്തി മടങ്ങുന്നതിനിടെയാണ് വിജയ്ക്ക് നേരെ ചെരിപ്പേറ് ഉണ്ടായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വികാരം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയ്യുടെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം. ചെന്നൈ പൊലീസിലാണ് വിജയ് മക്കള്‍ ഇയക്കം ഭാരവാഹി പരാതി നൽകിയിരിക്കുന്നത്.സൂപ്പര്‍താരത്തിന്റെ തലയുടെ പിന്നിലൂടെ ചെരിപ്പ് തെറിച്ച് പോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകപ്പോരിന് വഴിതുറന്നിരുന്നു. മറ്റൊരു പ്രമുഖ നടന്റെ ആരാധക്കൂട്ടായ്മ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഇതിനെല്ലാം പിന്നാലെയാണ് വിജയ് മക്കൾ ഇയക്കം സൗത്ത് ചെന്നൈ ഘടകം പ്രസിഡന്റ് കോയമ്പേട് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആവശ്യപ്പെട്ടത്. ഡിസംബര്‍ 28 ന് രാത്രിയിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ വിജയ്യെയും ആരാധകരെയും ഒരേപോലെ വേദനിപ്പിച്ചു. പ്രതികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ ശിക്ഷ നൽകണമെന്നും പരാതിയിൽ പറയുന്നു. കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസിന്റെ ഉറപ്പ്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
