വിശപ്പ് സഹിക്കാതെ പൂച്ചയെ പച്ചക്ക് തിന്ന സംഭവത്തിൽ യുവാവിനെ കണ്ടെത്തി ഭക്ഷണം നൽകി. അസം സ്വദേശി ഡിബോജിത് റോയ് ആണ് വിശപ്പ് സഹിക്കാതെ പൂച്ചയെ പച്ചക്ക് തിന്നത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവാവ് പൂച്ചയെ പച്ചയ്ക്കു തിന്നത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ പട്ടിണി കാരണമാണെന്നായിരുന്നു യുവാവിന്റെ മറുപടി
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധ സേവാ പ്രവർത്തകരും ചേർന്ന് കുളിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. മാനസിക പ്രശ്നങ്ങൾ പ്രകടമാക്കിയതോടെ ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.