തൃശൂര്‍ പീച്ചി മയിലാടുംപാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആടിനെ മേയ്ക്കാന്‍ കാട്ടിലേക്ക് പോയ ഷിജു രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള വനമേഖലയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം പീച്ചി വന്യജീവി സങ്കേതത്തിനുള്ളില്‍ താമര വെള്ളച്ചാല്‍ സ്വദേശി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
