സംസ്ഥാനത്തു പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നനിലയിൽ. മുൻ കാലങ്ങളിൽ വേനൽക്കാലത്തു മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈമാസം 2ന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസ് ഇതേസമയത്തു രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയിൽ ഒന്നായിരുന്നു. പല ജില്ലകളിലും ശരാശരിയെക്കാൾ 4 ഡിഗ്രി വരെ അധികം ചൂടാണ് അനുഭവപ്പെട്ടത്.

കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാത്രികാല താപനിലയും കൂടുതലായിരുന്നു. കനത്ത ചൂടിൽ തുടർച്ചയായി വെയിൽ ഏൽക്കുന്നതും ജോലി ചെയ്യുന്നതും ശാരീരിക അസ്വസ്‌ഥതകൾക്ക് ഇടയാക്കുംവായുവിലെ ഉയർന്ന ഈർപ്പമാണ് ചൂടിനെ അപകടകരമാക്കുന്നത്. ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *