എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ ഇന്ന് പങ്കെടുക്കും.രാവിലെ ചെറുതുരുത്തിയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ തേക്കിന്‍കാട് മൈതാനിയിലാണ് സമാപിക്കുക.കഴിഞ്ഞ മാസം 20ന് കാസർകോട് നിന്ന് തുടങ്ങിയ ജാഥയിൽ ഇപി പങ്കെടുക്കാത്തത് വിവാദമായിരുന്നു. ജനകീയ പ്രതിരോധ യാത്ര ഇന്ന് തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. രാവിലെ 9 മണിക്ക് ചെറുതുരുത്തിയിൽ എത്തുന്ന യാത്രക്ക് പന്ത്രണ്ട് ഇടത്ത് സ്വീകരണം നൽകും. വൈകീട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് പൊതുസമ്മേളനവും ഉണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാനായി ഇ പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിച്ചു. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ.പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *