വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. ഇളയമകന്റെ മുന്നിൽ വച്ചാണ് പ്രതി അനിൽകുമാർ ശാലുവിന വെട്ടിയെതെന്നും എന്നാൽ ദൃക്‌സാക്ഷിയായ മകന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മാത്രമല്ല പ്രതിയോടൊപ്പം പൊലീസ് വാഹനത്തിലാണ് ശാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചതെന്നും കുടുംബം ആരോപിച്ചു.

സ്വകാര്യ പ്രസിൽ ജോലി ചെയ്തിരുന്ന ശാലു ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി മടങ്ങുന്ന സമയത്താണ് അനിൽ ശാലുവിനെ വെട്ടി പരിക്കേൽപ്പിച്ചത്.
കഴുത്തിനും ശരീരത്തിൽ പലഭാഗങ്ങളിലും വെട്ടേറ്റ ഷാലു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണമടഞ്ഞത്.

ശാലുവിന്റെ ഭർത്താവ് വിദേശശത്താണ്. രണ്ട് മക്കളാണ് ഉള്ളത്.

രണ്ട് മക്കളാണ് ഷാലുവിനുള്ളത്. ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഷാലു വെട്ടേറ്റ് വീണ സമയത്ത് കത്തിയുമായി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അനിൽ ശാലുവിനെ ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കളെ അനുവദിച്ചില്ല.

അടുത്തടുത്തുള്ള വീടുകളിൽ താമസിക്കുന്ന ശാലുവും അനിലും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും ഈ കരണത്താലാകാം ആക്രമണം നടന്നത് എന്നുമാണ് പോലീസ് നിഗമനം.
അനിലിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ശനിയാഴ്ചയാണ് അനിൽ ഷാലുവിനെ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *