കാസര്‍ഗോഡ് ജില്ലയിലെ ഷിഗെല്ല വ്യാപന ഭീതിയില്‍ ജാഗ്രത നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. ചെറുവത്തൂരില്‍ ഐഡിയല്‍ ഫുഡ് പോയ്ന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവരില്‍ ഭഷ്യ വിഷബാധ ഉണ്ടാകാന്‍ കാരണം ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ പ്രത്യേക നിരീക്ഷണത്തിലാണ് ഉള്ളത്. നിരീക്ഷണം ശക്തമാക്കന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കാനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. പനി, നിര്‍ജ്ജലീകരണം, രക്തം കലര്‍ന്ന മലവിസര്‍ജ്ജനം, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് നിര്‍ദേശിച്ചു.

മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുന്നത്, പഴങ്ങള്‍ പച്ചക്കറികള്‍ കഴുകാതെ ഉപയോഗിക്കുന്നത്, രോഗബാധിതാരയവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് രോഗബാധിതരുമായി ഇടപഴകുന്നത് എന്നിവയാണ് ഷിഗെല്ലക്ക് കാരണമാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ വ്യാപന സാധ്യത കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *