നടക്കാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉമ മികച്ച സ്ഥാനാര്‍ത്ഥിയാണ്. ചിട്ടയായ പ്രവര്‍ത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

”ഉമ തോമസ് നല്ലൊരു സ്ഥാനാര്‍ത്ഥിയാണ്. ഏറ്റവും നന്നായി ആളുകളോട് ആശയവിനിമയം നടത്തുന്നയാളാണ്. പി ടി തോമസിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിക്കുമെന്നും വി ഡി സതീശന്‍ ചൂണ്ടികാട്ടി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസങ്ങളടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുന്‍ തെരഞ്ഞെടുപ്പ് അനുഭവങ്ങളില്‍ നിന്നും പഠിച്ചത്. അതുള്‍ക്കൊണ്ട് തൃക്കാക്കരയില്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

”നേരത്തെ തന്നെ തൃക്കാക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കത്തില്‍ കുറച്ച് പേര്‍ക്ക് അതൃപ്തിയുണ്ടായിരുന്നെങ്കിലും അതെല്ലാം ചര്‍ച്ച ചെയ്ത് മാറ്റി. സഹതാപ വോട്ടെന്ന വാക്കിന് ഇവിടെ പ്രസക്തി ഇല്ല. നല്ലൊരു സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ അവതരിപ്പിച്ചു ” പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *