താരസംഘടനയായ ‘അമ്മ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും സ്ത്രീവിരുദ്ധ നിലപാടുകൾ തുടരുകയാണെന്നും ആയതിനാൽ അമ്മയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി നടൻ ഹരീഷ് പേരടി.

തന്റെ പ്രാഥമിക അം​ഗത്വത്തിനായി അടച്ച ഒരുലക്ഷം രൂപ തിരിച്ചു വേണ്ടെന്നും ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

ബലാത്സം​ഗക്കേസിൽ ആരോപണവിധേയനായ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കുപരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

A.M.M.A യുടെ പ്രിയപ്പെട്ട പ്രസിണ്ടണ്ട്,സെക്രട്ടറി..മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു…എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു…സ്നേഹപൂർവ്വം-ഹരീഷ്പേരടി..

Leave a Reply

Your email address will not be published. Required fields are marked *