കടല, പയറുവര്‍ഗ്ഗങ്ങളുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വില നിരീക്ഷിക്കുന്നതിന് കേന്ദ്ര പൊതുവിതരണ വകുപ്പ് തയ്യാറാക്കിയ വെബ്‌സൈറ്റില്‍ വടകര താലൂക്കിലെ മുഴുവന്‍ കടല, പയറുവര്‍ഗ്ഗ വ്യാപാരികളും രജിസ്റ്റര്‍ ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ ഇനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുന്നതിനും തുടര്‍ന്ന്് സ്റ്റോക്ക് വിവരങ്ങള്‍ ചേര്‍ത്ത് നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ലിങ്ക് ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വിശദ വിവരങ്ങള്‍ക്ക് റേഷനിങ്ങ് ഇന്‍സ്പെക്ടര്‍മാരുമായി ബന്ധപ്പെടണം. ഫോണ്‍ : 9188527848, 9188527846,
9188527845, 9188527847
