കൊടകര കുഴൽപ്പണ കേസിന്റെയും, കേരളത്തിലെ ബിജെപി യുടെ അക്കൗണ്ട് ക്ലോസായതിന്റെയും ജാള്യത മറക്കാനാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതിപക്ഷ നേതാവിനെതിരെ വിമർശനം ഉയർത്തുന്നത്.
പ്രതിപക്ഷ പ്രവർത്തനത്തിന് ബിജെപിയുടെ സർട്ടിഫിക്കറ്റും മാർഗ്ഗനിർദ്ദേശവും വേണ്ട.
ലക്ഷദ്വീപ് പ്രമേയം നിയമസഭയിൽ സർക്കാർ അവതരിപ്പിച്ചത് കോൺഗ്രസ് എംഎൽഎ ആയ ഷാഫി പറമ്പിലിന്റെ ആവശ്യപ്രകാരമാണ്.അത് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനമാണ്.
കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളും കോൺഗ്രസ് മുഖ്യമന്ത്രിമാരും ശബ്ദമുയർത്തിയിട്ടുള്ള താണ്. അതുകൊണ്ടാണ് യുഡിഎഫ് നിയമസഭയിൽ സർക്കാർ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചത്.
സി പി എമ്മുമായി സന്ധി ചെയ്തിട്ടും, പലസ്ഥലത്തും അവരെ വോട്ട് ചെയ്ത് വിജയിപ്പിട്ടും ഒരു സീറ്റ് പോലും ബിജെപി ക്ക് വിജയിക്കാൻ കഴിയാതിരുന്നത് കാസർകോഡും ,പാലക്കാടും, നേമത്തും യുഡിഎഫ് ശക്തമായ വെല്ലുവിളി ഉയർത്തിയതുകൊണ്ടാണ്.അതാണ് മുരളീധരന് യുഡിഎഫ് നോടുള്ള വിദ്വേഷത്തിനു കാരണമെന്നും സതീശൻ പറഞ്ഞു.
