തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം അമിതാവേശമെന്ന് സിപിഐ. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വി നൽകുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാനെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പ്രചാരണ കോലാഹലം തിരിച്ചടിച്ചു. മണ്ഡലത്തെ മനസ്സിലാക്കാതെ അമിതപ്രതീക്ഷ പുലര്‍ത്തിയെന്നും സി പി ഐ വ്യക്തമാക്കി
സ്ഥാനാർഥി നിർണത്തിലടക്കം പാളിച്ചകൾ പറ്റിയെന്ന നിഗമനത്തിലേക്ക് ഇതിനോടകം തന്നെ എൽഡിഎഫ് നേതൃത്വം എത്തിയിട്ടുണ്ട്. ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായി കെ എസ് അരുൺകുമാറിന്റെ പേര് ഉയർന്നുവന്നിരുന്നു. പിന്നീടായിരുന്നു ഇ.പി ജയരാജൻ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫാണെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *