ആലപ്പുഴ അമ്പപ്പുഴയില്‍ രണ്ട് മീന്‍ പിടിത്ത വള്ളങ്ങള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം. കരൂര്‍ അയ്യന്‍ കോയിക്കല്‍ കടല്‍ത്തീരത്ത് കയര്‍ എന്ന വള്ളവും അത്ഭുത മാതാവ് എന്ന ഫൈബര്‍ വള്ളവുമാണ് കത്തി നശിച്ചത്.

സമീപത്തെ കടയുടമസ്ഥനാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം അറിയിച്ചതിനെത്തുടര്‍ന്ന് മറ്റ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഫയര്‍ ഫോഴ്‌സെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.

എഞ്ചിന്‍, ക്യാമറ, വല ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചതായി ഉടമകള്‍ പറഞ്ഞു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു. അപകടത്തെക്കുറിച്ച് പൊലീസും ഫയര്‍ഫോഴ്സും അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *