തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് കത്തിച്ചു നശിപ്പിച്ചു. തൃശ്ശൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയുടെ ചൂളയിലാണ് കഞ്ചാവ് നശിപ്പിച്ചത്. കൊടകര പുതുക്കാട് മേഖലകളില്‍ നിന്നായി പൊലീസ് പിടികൂടിയ കഞ്ചാവാണ് നശിപ്പിച്ചത്.തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര തുടങ്ങിയ മേഖലകളില്‍നിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ കഞ്ചാവാണ് ശനിയാഴ്ച നശിപ്പിച്ചത്. പിടികൂടിയ കഞ്ചാവ് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്നത് പോലീസിന് വലിയ ബാധ്യതയായിരുന്നു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നശിപ്പിക്കല്‍ പ്രവൃത്തികള്‍. ഈ വര്‍ഷം ഫെബ്രുവരിയിലും സമാനമായി റൂറല്‍ പോലീസ് കഞ്ചാവ് കത്തിച്ചു നശിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *