എം.ബി.എ. ഓൺലൈൻ ഇന്റർവ്യൂ
സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ബാച്ചിൽ ജൂൺ 7ന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. രാവിലെ 10 മുതൽ 12 വരെയാണ് ഇന്റർവ്യൂ.
ഡിഗ്രിക്ക് 50 ശതമാനം മാർക്കും, സി-മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ സി-മാറ്റ്/ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: meet.google.com/rak-sgbp-huo. കൂടുതൽ വിവരങ്ങൾക്ക്: 8547618290, www.kicmakerala.ac.in.

സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ- സിവിൽ സർവീസ് അക്കാഡമി കേരളത്തിലെ സംഘടിത/അസംഘടിത മേഖലയിൽനിന്ന് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സ്, ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ/ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 13 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 7907099629, 0471-2309012, 0471- 2307742.

നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്‌കൂളിൽ താത്കാലിക ഒഴിവ്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ടീച്ചർ (ഫിസിക്കൽ സയൻസ്), ട്രേഡ്‌സ്മാൻ (കാർപ്പെഡറി), ട്രേഡ്‌സ്മാൻ(ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ), ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഓരോ ഒഴിവുണ്ട്. ട്രേഡ്‌സ്മാന് ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐ.റ്റി.ഐ/വി.എച്ച്.എൽ.ഇ/ കെജിസിഇ/ ഡിപ്ലോമയുമാണ് യോഗ്യത. അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ട്രേഡ്‌സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്) ഇന്റർവ്യു ജൂൺ 8ന് രാവിലെ 10നും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) രാവിലെ 11.30നും, ട്രേഡ്‌സ്മാൻ (കാർപ്പെഡറി) ഉച്ചയ്ക്ക് 1.30നും ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ഉച്ചയ്ക്ക് 2.30നും ടീച്ചർ(ഫിസിക്കൽ സയൻസ്) ജൂൺ 9 രാവിലെ 10നും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0472-2812686.

ഭക്ഷ്യസുരക്ഷാ വകുപ്പ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും
ഭക്ഷ്യസുരക്ഷാ വകുപ്പ് 15ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, 8 മുതൽ 12 വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ നൽകും. സുരക്ഷിത ഭക്ഷണം, മികച്ച ആരോഗ്യത്തിന് എന്നതാണ് വിഷയം. 4 മുതൽ 7 വരെ ക്ലാസുകാർക്ക് രാവിലെ 9 മുതലും 8 മുതൽ 12 വരെയുള്ളവർക്ക് ഉച്ചയ്ക്ക് 2 മുതലുമാണ് മത്സരം.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരുടെ മക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. 2 പേരടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്ന വിദ്യാർഥികൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ താൽപര്യമുള്ള സ്‌കൂളുകൾ 10ന് വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കൂളിന്റെ പേര്, ടീമംഗങ്ങളുടെ പേര്, ക്ലാസ്, മത്സര വിഭാഗം എന്നീ വിവരങ്ങൾ സഹിതം foodsafetydaytvpmquiz2022@gmail.com ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7593873345, 7593862806. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 ടീമുകളെ മാത്രമെ പങ്കെടുപ്പിക്കൂ. 25 ടീമുകളിൽ നിന്ന് മത്സരത്തിലൂടെ കണ്ടെത്തുന്ന 6 ടീമുകൾ ഫൈനലിൽ മത്സരിക്കും.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജിൽ സംസ്‌കൃതം സ്‌പെഷ്യൽ സാഹിത്യ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം ജൂൺ 13നു രാവിലെ 11നു പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് ലക്ചറർ ഓൺലൈൻ രജിസ്‌ട്രേഷൻ എന്ന ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

പ്ലേസ്‌മെന്റ് ഓഫീസർ അഭിമുഖം
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ കേന്ദ്രാവിഷ്‌കൃത നൈപുണ്യ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പ്ലേസ്‌മെന്റ് ഓഫീസറിനെ നിയമിക്കുന്നതിന് ജൂൺ ഏഴിന് അഭിമുഖം നടത്തും. ബി.ഇ/ബി.ടെക് (എം.ബി.എ യോടെ), ഇംഗ്ലീഷിലെ പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്ലേസ്‌മെന്റ്/എച്ച്.ആർ എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും വേണം. അസൽ രേഖകളുമായി രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തണം. ഫോൺ: 0470 2622391.

ക്യാമ്പ് അസിസ്റ്റന്റ്
പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കെ.ടി.യു വാല്യൂവേഷൻ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണു യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ ആറിനു രാവിലെ പത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

അതിഥി അധ്യാപക നിയമനം
താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ് 16ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

കഴക്കൂട്ടം സൈനിക സ്‌കൂളിൽ അധ്യാപക ഒഴിവ്
കഴക്കൂട്ടം സൈനിക് സ്‌കൂളിൽ സ്ഥിരം തസ്തികയിൽ ഒരു ടിജിടി കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെയും (എസ്‌സി/എസ്ടി/ഒബിസിക്ക് സംവരണം ചെയ്തത്), കരാർ അടിസ്ഥാനത്തിൽ ഒരു കൗൺസിലറുടെയും (അൺറിസർവ്ഡ്) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമും മറ്റ് വിശദാംശങ്ങളും www.sainikschooltvm.nic.in ൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *