പൊലീസുകാരനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെയാണ് ജോലി കഴിഞ്ഞ് അനീഷ് വീട്ടില്‍ മടങ്ങിയെത്തിയത്. പിന്നാലെ ജോലിയുടെ സമ്മര്‍ദത്തെക്കുറിച്ച് അമ്മയോട് പറഞ്ഞ ശേഷം ഇയാള്‍ മുകളിലത്തെ നിലയിലെ മുറിയിലേക്ക് പോയി. ഉച്ചയായിട്ടും മകനെ കാണാതായതോടെ അമ്മ തിരക്കാനായി മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് അനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അനീഷിനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ജോലിയില്‍ നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ച് അനീഷ് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുവെന്ന് വിവരങ്ങളുണ്ട്. മൂന്നുദിവസം മുന്‍പ് ഇയാള്‍ ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *