ന്യൂഡല്‍ഹി / തിരുവനന്തപുരം: 400 സീറ്റ് നേടുമെന്ന് പറഞ്ഞ് പ്രചാരണം നടത്തിയ എന്‍.ഡി.എ, 300 സീറ്റ് പോലും തികക്കാനാവാതെ വീണ്ടും ഭരണത്തിലേക്ക്. 294 സീറ്റിലാണ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നേറുന്നത്. ഇന്‍ഡ്യ സഖ്യം 232 സീറ്റിലും മറ്റുള്ളവര്‍ 17സീറ്റിലും ലീഡ് ചെയ്യുന്നു.
അതിനിടെ, കേരളത്തില്‍ ആദ്യമായി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. നടന്‍ സുരേഷ് ഗോപിയാണ് വിജയമുറപ്പിച്ചത്. 10,811,25 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 409239 വോട്ടുകളാണ് സുരേഷ്‌ഗോപി ഇതുവരെ നേടിയത്. 75079 ഭൂരിപക്ഷവുമായി മുന്നേറുകയാണ്.
കേരളത്തില്‍ 17 സീറ്റുകളില്‍ യു.ഡി.എഫും, എല്‍.ഡി.എഫ് രണ്ട് സീറ്റില്‍ ലീഡ് ചെയ്യുകയാണ്.