അഴിമതി ആരോപണം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിന്മേൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറാണ് ഉത്തരവിട്ടത്. പരാതിയിൽ കഴമ്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന.
കെ. കരുണാകരന് ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും കണ്ണൂര്‍ ഡിസി സി ഓഫീസ് നിര്‍മ്മാണത്തില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും സുധാകരന്റെ മുന്‍ ഡ്രൈവര്‍ ആരോപിക്കുന്നു. പരാതി കോഴിക്കോട് വിജിലന്‍സ് എസ് പി ക്ക് കൈമാറി. പരാതിയെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.
