തന്റെ 65 ആം വയസിലും കർമ്മ നിരതനായി ശ്രദ്ധ നേടുകയാണ് ബാലഗോപാലൻ എന്ന പൊരുമ്പാവൂർ സ്വദേശി. ഓർമ്മകൾ അല തല്ലുന്ന കോഴിക്കോട് മിട്ടായി തെരുവിൽ സഫാരി വേൾഡിൽ സഫാരി ബാഗ് റിപ്പയറിംങ് സെന്ററിൽ 13 ആം വയസിൽ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ഈ ജീവിത യാത്ര.
ഉമ്മറു കോയ , അഹമ്മദ് കോയ തുടങ്ങിയ മുതലാളിമാരുടെ കീഴിൽ 4 രൂപയ്ക്ക് വേണ്ടി തുടങ്ങി ഇന്നും അതെ സ്ഥാപനത്തിൽ 55 വർഷത്തോളമായി സന്തോഷത്തോടെ പണിയെടുത്ത് ജീവിക്കുകയാണ് ഇദ്ദേഹം. ചമ്രം പടിഞ്ഞിരുന്ന് തന്റെ ജോലിയിൽ ആത്മാർത്ഥയോടെ പണിയെടുക്കുന്ന ബാലഗോപാലന്റെ ഏറ്റവും വലിയ സംഘടം കുടുംബമായിരുന്നു. തന്റെ ഭാര്യയും മക്കളും വിട്ടുപോയിട്ട് പത്ത് വർഷത്തോളമായി താൻ ഏകനായി ജീവിക്കുന്നുവെന്ന് വളരെ സംഘടത്തോടെ അദ്ദേഹം ഓർത്തെടുക്കുന്നു.
അമേരിക്കൻ എക്സ്പ്രസ്സ്, വിഐപി, സഫാരി അരിസ്ട്രോകാർട്ട് തുടങ്ങി വൈവിധ്യമാർന്ന ബാഗുകൾ മുതൽ പഴയകാലത്തെ ഫ്ലൈബുഡ് പെട്ടി ഇരുമ്പ് പെട്ടി വരെ ബാലഗോപാലന്റെ കൈകൾക്ക് ഇന്നും നിസാരമാണ്. എന്നാൽ ഇന്ന് ആളുകൾ റിപ്പയറിങ്ങിന് എത്താത്ത അവസ്ഥയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ജീവിതത്തിലെ 65 വർഷം വളരെ ഏറെ സന്തോഷവാനായി ആത്‌മ സംതൃപ്തിയോടെ ജീവിച്ച അദ്ദേഹത്തിനു ഇനിയും തന്റെ ജോലിയിൽ കർമ്മ നിരതനായി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതെ ഇനിയും ഇനിയും ജീവിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.