ബാംഗ്ലൂരിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി എം.എ, യുമായി ബേപ്പൂർ സ്വദേശി പടന്നയിൽ ഹൗസിൽ റാസി.പി (29) എരഞ്ഞിക്കൽ സ്വദേശി കൊടമന ഹൗസിൽ അർജുൻ കെ (28) എന്നിവരെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്) ബേപ്പൂർ സബ് ഇൻസ്പെക്ട്ടർ ഷുഹൈബ് കെ , എലത്തൂർ സബ് ഇൻസ്പെക്ടർ സന്ദീപ് ഇ എം എന്നിവർ ചേർന്ന് പിടികൂടി.
റാസിയുടെ ബേപ്പൂരിലെ വീട്ടിൽ നിന്ന് 47.830 ഗ്രാം എം.ഡി എം എ പരിശോധനയിൽ ബേപ്പൂർ പോലീസ് കണ്ടെടുത്തു. എരഞ്ഞിക്കൽ കൈ പുറത്ത് പാലം റോഡിൽ വച്ച് 630 ഗ്രാം കഞ്ചാവും , 3.2 ഗ്രാം എം.ഡി എം.എ യുമായിട്ടാണ് അർജുൻ എലത്തൂർ പോലീസിന്റെ പിടിയിലായത്

ഡപ്യൂട്ടി പോലീസ് കമ്മീഷണർ കെ. ഇ ബൈജു ഐ.പി എസ് ന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും, ബേപ്പൂർ , എലത്തൂർ പോലീസും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്
പിടിയിലായ ഇവർ ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും ലഹരി മാഫിയയുമായുള്ള ബന്ധം പരിശോധനയിൽ ആണെന്നും ഇവരുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും, ഫോൺ രേഖകളും പരിശോധിച്ച് വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്നും ബേപ്പൂർ ഇൻസ്പെക്ടർ ബിശ്വാസ്.എൻ, എലത്തൂർ ഇൻസ്പെക്ടർ സായൂജ് കുമാർ എ .എന്നിവർ പറഞ്ഞു.

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ , അഖിലേഷ് കെ , അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ ,സുനോജ് കാരയിൽ, അർജുൻ അജിത്ത് . ബേപ്പൂർ സ്റ്റേഷനിലെ Asi ദീപ്തി ലാൽ, ശ്രീജേഷ്,ഷിനോജ്,സജില. എലത്തൂർ സ്റ്റേഷനിലെ Asi രഞ്ജിത്ത് കുമാർ. പി , റെനീഷ്, രാജേഷ് കുമാർ, മധുസൂധനൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

മയക്കുമരുന്നുമായി കോഴിക്കോട് പിടിയിലായ രണ്ട് പേരും നാട്ടിൽ മാന്യമായ ജോലി ചമഞ്ഞ് മറവിൽ ലഹരി വിൽപന നടത്തുന്നവരാണ്. ബേപ്പൂരിൽ നിന്നും പിടിയിലായ റാസി വസ്ത്ര വ്യാപാരo നടത്തുന്നയാളാണ്. വസ്ത്രങ്ങൾപർച്ചേസ് നടത്തുന്ന പേരിൽ ബാഗ്ലൂർ യാത്ര നടത്തി ബാഗ്ലൂരിൽ നിന്നും കൊണ്ട് വരുന്നത് മാരക ലഹരി മരുന്നാണ്. നല്ല കസ്റ്റമറെ കണ്ടെത്തി വിശ്വാസ യോഗ്യമായാൽ മാത്രം, വിൽപന നടത്തുന്ന രീതിയാണ് റാസിയുടെ ത്
എരഞ്ഞിക്കലിൽ നിന്നും പിടികൂടിയ അർജുൻ കോൾ ഡ്രൈവറാണ്. രാത്രികാലങ്ങളിൽ ഡ്രൈവർ ഡ്യൂട്ടി എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. ബൈക്കിലും കാറിലും സഞ്ചരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന രീതിയാണ്. ഇത് വരെ മയക്കുമരുന്ന് കേസുകളിൽ ഒന്നും പെടാത്തതിനാലും, കച്ചവട രീതി വളരെ തന്ത്രപരമായതിനാലും . പോലീസ് പിടികൂടില്ല എന്ന വിശ്വാസമായിരുന്നു ഇവർക്ക് എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളമായി ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് ലഹരി വിൽപന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *