റേഷൻ കട വഴി സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് മന്ത്രി ജി.ആർ.അനിൽ നടനും സംവിധായകനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നേരിട്ട് എത്തിച്ചു നൽകിയ വിവാദത്തില്‍ പ്രതികരിച്ച് ഭക്ഷ്യമന്ത്രി . ഇടപെടലില്‍ പ്രശ്നങ്ങളില്ലെന്നും വിവാദങ്ങള്‍ക്ക് വേണ്ടി ചിലര്‍ അനാവശ്യ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. മുന്‍ഗണന ഇതരവിഭാഗത്തിലെ വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡിലെ അംഗമായ മണിയന്‍പിള്ള രാജുവിന് കിറ്റ് വിതരണം ചെയ്തതാണ് വിവാദമായത്. വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നല്‍കിയത് ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിക്കുന്നതാണെന്ന് റേഷന്‍ ഡീലര്‍മാര്‍ ആരോപിച്ചിരുന്നു. ജൂണ്‍ 31 ന് ആരംഭിച്ച ഓണകിറ്റ് വിതരണത്തില്‍ ഓഗസ്റ്റ് മൂന്ന് വരെ അന്ത്യോദയ അന്നയോജന മഞ്ഞക്കാര്‍ഡുകാര്‍ക്കാണ് കിറ്റ് വിതരണം ചെയ്യേണ്ടത്. ഈ ക്രമീകരണം മറികടന്നാണ് മണിയന് പിള്ള രാജുവിന് കിറ്റ് നല്‍കിയത്.
മന്ത്രിയുടെ പ്രതികരണം
‘അനാവശ്യ വിവാദങ്ങളാണ് ഇതൊക്കെ. എന്തൊക്കെയോ അനാവശ്യങ്ങള്‍ പറയണം എന്നതുകൊണ്ട് വെറുതെ പറയുന്നതാണ്. കൊടുക്കാന്‍ അര്‍ഹതയുള്ള സ്ഥലത്തല്ലേ കൊടുത്തത്. അനര്‍ഹമായത് ഒന്നും കൊടുത്തിട്ടില്ല. ഒരാള്‍ക്ക് ഒരു ദിവസം നേരത്തെ കിറ്റ് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ. അളവില്‍ ഒന്നും ഒരു മാറ്റവുമില്ലല്ലോ’. എന്നും മന്ത്രി ചോദിക്കുന്നു. പൊതു വിതരണം രംഗത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മണിയന്‍പിള്ള രാജു. സ്വാഭാവികമായിട്ടും കിറ്റ് വിതരണം നടത്തുമ്പോള്‍ ആ വീട്ടില്‍ പോവുകയെന്ന ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ല. അനര്‍ഹമായ കാര്യം ചെയ്തിട്ടില്ല. കിറ്റ് വിതരണത്തിലെ ക്രമീകരണത്തില്‍ ഒരു ദിവസം മുന്നോട്ട് പോയാല്‍ എന്താണ് പ്രശ്നം.
എഎവൈ കാര്‍ഡുകാര്‍ക്ക് ആദ്യം കിറ്റ് നല്‍കുകയെന്നത് ഒരു ക്രമീകരണമാണ്. എന്നാല്‍ അതേസമയം മറ്റൊരു കാര്‍ഡ് വന്നാല്‍ കൊടുക്കരുതെന്ന് നമ്മള് പറഞ്ഞിട്ടില്ല. കൊടുക്കണം. അതില്‍ യാന്ത്രികമായിട്ട് നടപടിസ്വീകരിക്കരുതെന്ന് പൊതുനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് വലിയ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടല്ലോ. ഒരാള്‍ അത് കണ്ട് പരിശോധിക്കുന്നത് മികച്ചതാണല്ലോ. അങ്ങനെയാണ് റേഷന്‍കടയില്‍ പൊതുവായ വ്യക്തിയുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്യുക എന്ന തീരുമാനത്തിലെത്തിയത് എന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കുന്നു. പ്രമുഖരെ ഉള്‍പ്പെടുത്തി ഓണക്കിറ്റ് വിതരണത്തിന്റ ഉദ്ഘാടനഫോട്ടോ റേഷന്‍കടയുമടകള്‍ എടുക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം വിവാദമായതിനെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.